HOME
DETAILS
MAL
'പാലുല്‍പാദനം 17 ശതമാനം വര്‍ധിപ്പിക്കാനായി'
backup
March 12 2018 | 03:03 AM
ആലപ്പുഴ: സംസ്ഥാനത്തെ പാലുല്‍പാദനം 2017-18 വര്‍ഷം 17 ശതമാനം വര്‍ധിച്ചതായി മൃഗസംരക്ഷണ മന്ത്രി കെ.രാജു. ഈ വര്‍ഷം ഡിസംബറോടെ പാലിന്റെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ സംസ്ഥാനത്തിന് ആവശ്യമായ പാലിന്റെ 83 ശതമാനവും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. കന്നുകാലികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് സെന്‍സസ് രേഖകള്‍ കാണിക്കുന്നത്. കന്നുകുട്ടി പരിപാലന പദ്ധതിപ്രകാരം ഇത് വര്‍ധിപ്പിച്ചെടുക്കാന്‍ കഠിനമായി പരിശ്രമിച്ച് വരുകയാണ്. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."