എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു; നാല് ആര്.എസ്.എസുകാര്‍ അറസ്റ്റില്‍
തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ യൂനിയന്‍ ജനറല്‍ സെക്രട്ടറിയും എസ്.എഫ്.ഐ യൂനിറ്റ് ജോ.സെക്രട്ടറിയുമായ ഞാറ്റുവയലിലെ നടുവയല്‍ വീട്ടില്‍ കിരണ്‍ (19)നാണ് കുത്തേറ്റത്.
ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കിരണിന്റെ നില ഗുരുതരമാണ്.
അക്രമത്തില്‍ പരുക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഇരയില്‍ ഹൗസില്‍ അര്ജുന് (19), കീഴാറ്റൂരിലെ പച്ച ഹൗസില്‍ ധീരജ് (18), പറശ്ശിനിക്കടവ് കുഞ്ഞിപ്പുരയില്‍ വീട്ടില്‍ അശ്വന്ത് (19) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ പട്ടുവം മുള്ളൂലിലെ മടക്കുടിയന്‍ ഹൗസില്‍ എം. ജയന് എന്ന കൂത്താട്ട് ജയന് (34), മുറിയാത്തോടിലെ ബസ് കണ്ടക്ടര്‍ കണ്ടോത്ത് വീട്ടില്‍ കെ.വി രാജേഷ് എന്ന ചൊറ രാജേഷ് (29), കൂവേരി ആലത്തട്ടിലെ പി.അക്ഷയ് എന്ന അച്ചു (21), ആലത്തട്ടിലെ പി.അജേഷ് എന്ന അജു (23) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിക്കുന്നതും കുത്തുന്നതുമായ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞതിനാല്‍ എല്ലാ പ്രതികളെയും പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച രാത്രി പഴയങ്ങാടിയിലെ പ്രതീക്ഷ ബാറില്‍ അക്രമം നടത്തിയതും ഇതേ സംഘമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."