യാമ്പു പുഷ്‌പോത്സവത്തിന് തിരക്കേറുന്നു
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി ഒരുക്കിയ യാമ്പു പുഷ്‌പോത്സവത്തിലേക്ക് സന്ദര്‍ശക പ്രവാഹം. ജിദ്ദ, മക്ക, ത്വാഇഫ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് പുഷ്പ വസന്തം കാണാനെത്തുന്നത്.
16134 ചതുരശ്ര മീറ്ററില്‍ പതിനാല് തരത്തിലുള്ള പതിനെട്ട് ലക്ഷം പൂക്കളാണ് ഈ വര്‍ഷം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ യാമ്പു പുഷ്‌പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്.
126000 പൂക്കളില്‍ തീര്‍ത്ത 14200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുഷ്പ പരവതാനി ഒരുക്കിയ മെക്‌സിക്കോയുടെ റെക്കോര്‍ഡാണ് യാമ്പു പുഷ്‌പോത്സവത്തില്‍ തകര്‍ന്നത്.
യാമ്പു റോയല്‍ കമ്മിഷനു കീഴിലുള്ള നഴ്‌സറിയില്‍ ഒരുക്കിയ പൂക്കളാണ് പരവതാനിയില്‍ ഉപയോഗിച്ചിരിക്കുന്നത്.
പൂക്കളുടെ വിത്തുകള്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ പരിചരണത്തോടെയാണ് നട്ടു പിടിപ്പിച്ചത്.
യാമ്പു മേളയുടെ ജനറല്‍ സൂപ്പര്‍ വൈസര്‍ സാലിഹ് അല്‍ സഹ്‌റാനിയുടെ നേതൃത്വത്തില്‍ പത്തോളം എന്‍ജിനീയര്‍മാരും മലയാളിയായ നിലമ്പൂര്‍ സ്വദേശി മുരളി ദാസ് അടക്കമുള്ള അന്‍പതോളം തൊഴിലാളികളുമാണ് പൂക്കളുടെ പരവതാനി ഒരുക്കുന്നതിന് മുന്‍കൈയെടുത്തത്. അതേ സമയം യാമ്പു പുഷ്‌പോത്സവ നഗരിയില്‍ കാഴ്ചക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ ബസ് യാത്രയൊരുക്കിയിരിക്കുകയാണ് യാമ്പു റോയല്‍ കമ്മിഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."