മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷത്തില്‍ പ്രവാസികളും ഫാസിസത്തെ പ്രതിരോധിക്കാന്‍
മനാമ: ഫാസിസത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മ അനിവാര്യമാണെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ഫാസിസത്തെ പ്രതിരോധിക്കാന്‍ സാധ്യമല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മനാമയില്‍ നടന്ന മുസ്‌ലിംലീഗ് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ദേശീയതക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ പാര്‍ട്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണെന്നുംനരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് രാജ്യത്തെ ഓരോ പൗരന്മാരോടും മുസ്‌ലിം ലീഗിന് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ കെ.എം.സി.സി പ്രസിഡന്റ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി.
ബഹ്‌റൈന്‍ ഗവണ്മെന്റിന്റെ ഓദ്യോഗിക മതപ്രബോധകനായി അംഗീകാരം ലഭിച്ച സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, എസ്. എം അബ്ദുല്‍ വാഹിദ്, സഈദ് റഹ്മാന്‍ നദ്‌വി, അബ്ദുല്‍ മജീദ് തെരുവത്ത്, ദമ്മാം കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ റഹീം, കെ.എം.സി.സി ഭാരവാഹികളായ ടി.പി മുഹമ്മദ് അലി, ഷാഫി പറക്കട്ട, പി.വി സിദ്ദിഖ്, കെ.എ.പി മുസ്തഫ, മൊയ്ദീന്‍ കുട്ടി മലപ്പുറം, കെ.കെ.സി മുനീര്‍, മുതിര്‍ന്ന നേതാക്കളായ സി.കെ അബ്ദുറഹ്മാന്‍, കുട്ടൂസ മുണ്ടേരി, സാമൂഹിക സാസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.
സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കെ.എം.സി.സി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."