2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷങ്ങളുണ്ടെങ്കില്‍ അടുത്ത അങ്കത്തിന് ഡൊണാള്‍ഡ് ട്രംപ് ശ്രമങ്ങള്‍ ആരംഭിച്ചു. 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കാംപയ്നില്‍ 'കീപ്പ് അമേരിക്ക ഗ്രേറ്റ്' എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുകയെന്ന് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ മുദ്രാവാക്യമായ 'മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗൈനിനെ' പിന്തുടര്ന്നാണ് പുതിയ വാക്കുകള്‍.
പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷമുണ്ടെങ്കിലും പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രഖ്യാപിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ മികവുറ്റതാക്കാനുള്ള ശ്രമങ്ങളാണ് തന്റേത്. അതെല്ലാം ചെയ്ത് കഴിഞ്ഞു. അമേരിക്ക എല്ലാ മേഖലയിലും തിരിച്ചുവന്നിരിക്കുന്നു.രാജ്യത്തെ സാമ്പത്തിക സ്ഥിതി വളരുകയാണ്. നഷ്ടപ്പെട്ട തൊഴിലുകള്‍ തിരികെ കൊണ്ടു വന്നിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."