HOME
DETAILS
MAL
കുരങ്ങുപനി പടരുന്നു
backup
March 12 2018 | 03:03 AM
പനാജി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി കുരങ്ങുപനി പടരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരില്‍ 35 പേര്‍ക്ക് കുരങ്ങുപനി ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഉത്തര ഗോവയുടെ തീരമേഖലയായ സത്താരിയില് 2016ല്‍ മൂന്ന് പേരും 2015ല്‍ ഒരാളും കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു. ഇത്തവണയും സത്താരിയില് തന്നെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."