അയോധ്യാ പ്രശ്നം: വീണ്ടും പ്രകോപനവുമായി ആര്.എസ്.എസ്
നാഗ്പൂര്‍: വര്‍ഗീയത ഇളക്കിവിട്ടും സാമുദായിക ചേരിതിരിവിന് ശ്രമിച്ചും സംഘ്പരിവാറിന്റെ നീക്കം. സുപ്രിം കോടതിയില്‍ അന്തിമ വാദം തുടങ്ങിയ ബാബരി മസ്ജിദ് വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയാണ് ആര്.എസ്.എസ് വീണ്ടും സാമുദായിക കലാപത്തിന് ശ്രമിക്കുന്നത്.
ഇന്നലെ ആര്.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഭയ്യാജി ജോഷി ബാബരി മസ്ജിദ് വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. ബാബരി വിഷയം സമവായത്തോടെ പരിഹരിക്കുന്നത് ബുദ്ധിമുട്ടാണെന്നും തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചത്.
അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മിക്കില്ല. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്. കോടതി വിധി വന്നശേഷമേ ക്ഷേത്ര നിര്‍മാണം തുടങ്ങുകയുള്ളൂ. പരസ്പര സമ്മതത്തോടെ രാമക്ഷേത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. അത് എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ പിന്തുണക്കില്ലെന്നും ജോഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."