ശശികലക്ക് ജയിലില്‍ അനധികൃത സൗകര്യങ്ങളെന്ന് വനിതാ കമ്മിഷന്‍
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാറില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ രേഖാ ശര്‍മ.
ജയിലിലാണെങ്കിലും അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നതില്‍ ശശികല സന്തോഷവതിയാണെന്നും ജയില്‍ യൂനിഫോം ധരിക്കാറില്ലെന്ന് മനസിലായതായും അവര്‍ വ്യക്തമാക്കി.
ജയില്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടാണ് ദേശീയ വനിതാ കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. ജയിലില്‍ വി.ഐ.പി പരിഗണനയാണ് ശശികലക്കും ബന്ധുവായ ഇളവരശിക്കും ലഭിക്കുന്നത്. നേരത്തെ ജയില്‍ സന്ദര്‍ശിച്ച മുന്‍ ഡി.ഐ.ജി ഡി. രൂപയും ശശികലക്ക് അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും സന്ദര്‍ശകരുമായി ഇടപഴകാനും ശശികലക്ക് ജയിലില്‍ സൗകര്യം ലഭിക്കുന്നുണ്ടെന്നും ഇതിനായി രണ്ട് കോടി രൂപയാണ് അവര്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നതെന്നും ജയില്‍ ഡി.ഐ.ജി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."