HOME
DETAILS

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍

  
backup
June 02 2016 | 04:06 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെ നിശ്ചയിച്ച് ഉടന്‍ തീരുമാനമുണ്ടായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന തീരുമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. പ്രത്യേക പ്രവര്‍ത്തകസമിതി വിളിച്ചുകൂട്ടിയാവും സ്ഥാനാരോഹണം നടക്കുക. അടുത്തമാസം ഉത്തരാഖണ്ഡിലോ ഹിമാചല്‍പ്രദേശിലോ കോണ്‍ഗ്രസ് ചിന്തന്‍ശിബിര്‍ വിളിച്ചുചേര്‍ക്കുമെന്നും ഇതിലായിരിക്കും സ്ഥാനാരോഹണമുണ്ടാവുകയെന്നുമാണു പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികളൊന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു മുതിര്‍ന്ന നേതാക്കള്‍ക്കു തന്നെ ആക്ഷേപമുണ്ട്. പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് 2014 തുടക്കത്തിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അവസാനമായി ചേര്‍ന്നത്.


അന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും രാഹുലും തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചെങ്കിലും പ്രവര്‍ത്തകസമിതി തള്ളി. ഹൈക്കമാന്‍ഡിന്റേതല്ല മറിച്ച് മറ്റു നേതാക്കളുടെ പരാജയമാണു തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്നു പതിവുപോലെ പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി. പിന്നീട് ഇതുവരെ പ്രവര്‍ത്തകസമിതി ചേര്‍ന്നിട്ടില്ല.
പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്ന കേരളത്തിലും അസമിലും പരാജയപ്പെടുകയും ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആസന്നമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രവര്‍ത്തകസമിതി ഉടന്‍ ചേരണമെന്നു മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കടുത്ത നടപടികളും മാറ്റങ്ങളും വേണമെന്നു് ദ്വിഗ്‌വിജയ് സിങിനെ പോലുള്ള നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണു പ്രവര്‍ത്തകസമിതി യോഗം വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. നേരത്തെ തന്നെ രാഹുലിനെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു നടത്തിയിരുന്നെങ്കിലും രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഇത്തവണ ചുമതല ഏറ്റെടുക്കാനുള്ള സമയമായെന്ന ബോധ്യത്തിലാണു രാഹുല്‍.


പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായിരുന്നു സോണിയക്ക് ആദ്യം താല്‍പ്പര്യം. ഇതേചൊല്ലി ഇരുവര്‍ക്കും ഇടയില്‍ പിണക്കവും നിലനിന്നിരുന്നു.
എന്നാല്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരേ നിലനില്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ വിനയാകുമെന്ന ആശങ്കയാണ് പ്രിയങ്കയ്ക്ക് പ്രധാന തടസമായത്. റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരുന്ന രീതിയാണ് ബി.ജെ.പി ഇപ്പോള്‍ സ്വീകരിക്കുന്നത്. പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷയായാല്‍ ഇതിന് ശക്തി കൂടുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
സംസ്ഥാന നേതൃത്വങ്ങളൊക്കെയും ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന രീതിയാണ് അടുത്തിടെയായി സ്വീകരിക്കുന്നത്. രാഹുല്‍ വന്നാല്‍ ഇതിന് മാറ്റമുണ്ടാവുമെന്നു കരുതുന്നവരുണ്ട്. രാഹുല്‍ അധ്യക്ഷനായാലും സുപ്രധാന പദവിയില്‍ ഉപദേശകയുടെ റോളില്‍ സോണിയയും നേതൃത്വനിരയിലുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago