അതിരൂപതയിലെ വിവാദഭൂമി വില്‍പന: അല്‍മായര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷം
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പന വിഷയത്തില്‍ സിറോ മലബാര്‍ സഭയിലെ അല്‍മായര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതയില ഒരു വിഭാഗം വിശ്വാസികള്‍ എ.എം.ടി എന്ന പേരില്‍ സംഘടന രൂപീകരിച്ച് സമരം ശക്തമാക്കി വരുന്നതിനിടയിലാണ് കര്‍ദിനാളിനെ അനുകൂലിച്ച് ചങ്ങനാശ്ശേരിയില്‍നിന്ന് മറ്റൊരു വിഭാഗം വിശ്വാസികള്‍ രംഗത്തു വന്നത്.
മുന്നൂറോളം വിശ്വാസികളാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും എറണാകുളം - അങ്കമാലി അതിരൂപതയുടെ ദൈനദിന ഭരണചുമതലയുള്ള സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഇന്നലെ അതിരൂപതാ ആസ്ഥാനത്തേയക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
രാവിലെ 11ന് എറണാകുളം മറൈന്‍ഡ്രൈവില്‍ ഒത്തു ചേര്‍ന്ന ഇവര്‍ അവിടെനിന്ന് അതിരൂപതാ ആസ്ഥത്തേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. വന്‍ പൊലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ ഇന്ത്യന്‍ കാത്തലിക് ഫോറം നേതാക്കളായ കെന്നഡി കരിമ്പും കാലയില്‍, ബിനുചാക്കോ, അഡ്വ.മെല്‍ബിന്‍ മാത്യു, ലാലി വിതയത്തില്‍, അഡ്വ.ഡാല്‍ബിന്‍ സംസാരിച്ചു.
ഭൂമി ഇടപാട് സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിഞ്ഞിരുന്നുവെന്നും എന്നിട്ടും താന്‍ ഒന്നു അറഞ്ഞിരുന്നില്ലെന്ന് പറയുന്നത് ഇരട്ടാത്തപ്പാണെന്നും ഇവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് രേഖകളും ഇവര്‍ വിതരണം ചെയ്തു. ധര്‍ണ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
ഇതിനിടയില്‍ വൈദികര്‍ക്കിടയിലും വിഷയത്തില്‍ ഭിന്നത ഉണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതിനേക്കാള്‍ കര്‍ദിനാളിനെ സ്ഥാനഭ്രഷ്ടനാക്കുകയെന്ന രഹസ്യ അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് എറണാകുളം വാഴക്കാല സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ആന്റണി പൂതവേലില്‍ അഭിപ്രായപ്പെട്ടു. ഇടവക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിരുന്ന 'നികൃഷ്ടതയുടെ പുത്തന്‍ നീതി പ്രവാചകന്‍' എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ക്രിസ്തുമസിന്റെ തലേന്ന് മാവോവാദി അനുകൂലികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘത്തെ വിമത വൈദികര്‍ സെന്റ് തോമസ് മൗണ്ടിലേക്ക് അയച്ച് കര്‍ദിനാളിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇടവകകളില്‍ ആത്മീയ ശുശ്രൂഷയ്ക്ക് എത്തിയാല്‍ ബലമായി തടയുമെന്ന് ഭീഷണി മുഴക്കിയെന്നും ഫാ. ആന്റണി പൂതവേലില്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."