പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഹജ്ജ് കമ്മിറ്റി യോഗം നാലിന് കരിപ്പൂരില്‍
കൊണ്ടോട്ടി: നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം നാലിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി.എം.ബാപ്പുമുസ്ലിയാര്‍ അധ്യക്ഷനാകും. ഹജ്ജ് ക്യാംപ്, വിമാനസര്‍വിസ്, ഹജ്ജ് വളണ്ടിയര്‍, അഭിമുഖം തുടങ്ങിയവ ചര്‍ച്ച ചെയ്യും. ഹജ്ജ് സര്‍വിസുകള്‍ നെടുമ്പാശ്ശേരിയിലായതിനാല്‍ ക്യാംപും ഇത്തവണ വിമാനത്താവളത്തിനോട് ചേര്‍ന്നാണ് ഒുരുക്കുന്നത്. കഴിഞ്ഞ ആഴ്ച ഹജ്ജ് പ്രതിനിധികള്‍ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ നിന്നുളള ഹജ്ജ് സര്‍വിസുകള്‍ ഓഗസ്റ്റ് 23 മുതലാണ് ആരംഭിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കാണ് സഊദി എയര്‍ലൈന്‍സിന്റെ സര്‍വിസുകള്‍. മടക്കം മദീനവഴിയും. സംസ്ഥാനത്ത് നിന്ന് ഇതുവരെ 9,943 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."