റോഡുകള്‍ പൊളിക്കുന്നത് ഓഗസ്റ്റ് 15 വരെ വിലക്കി
തിരുവനന്തപുരം: ദേശീയപാതയും പൊതുമരാമത്ത് റോഡുകളും പൊളിക്കുന്നത് ഓഗസ്റ്റ് 15 വരെ തടഞ്ഞുകൊണ്ട് മന്ത്രി ജി.സുധാകരന്‍ ഉത്തരവ് നല്‍കി. അരൂര്‍-അരൂക്കുറ്റി റോഡ് രാത്രിയിലും വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നെന്നും പൊളിച്ചിടം പുനര്‍നിര്‍മിക്കുന്നില്ലെന്നും ഒരു യാത്രക്കാരന്‍ ഫോണില്‍ പരാതി അറിയിച്ചിരുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം നടപടികള്‍ നടക്കുന്നു. ദീര്‍ഘകാലമായി ഈ ദുസ്ഥിതി തുടരുകയാണെന്നു മനസിലായതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
മഴക്കാലത്ത് ഈ നിരുത്തരവാദിത്വം കഠിനമായ പ്രയാസങ്ങളാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ജനങ്ങളെ പുല്ലുപോലെ കരുതുന്ന നിര്‍മാതാക്കളുടെ മനോഭാവം അംഗീകരിക്കില്ല. അതിനാലാണ് ഓഗസ്റ്റ് 15 വരെയുള്ള നിരോധനം. മഴ മാറുന്ന മുറയ്ക്ക് സംസ്ഥാനതല അവലോകനം നടത്തി പണികള്‍ പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."