ഫ്രഞ്ച് ഓപണ്‍: മുറെ, വാവ്‌റിങ്ക സെമിയില്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ സിംഗിള്‍സ് പോരാട്ടത്തില്‍ ആന്‍ഡി മുറെയും വാവ്‌റിങ്കയും സെമിയില്‍ കടന്നു. മുറെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗാസ്‌കെറ്റിനെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 7-5, 6-7-, 0-6, 2-6. വാവ്‌റിങ്ക അനായാസ മത്സരത്തില്‍ റാമോസ് വിനോലാസിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 2-6, 1-6, 6-7.
മഴമൂലം നിര്‍ത്തിവച്ച നാലാം റൗണ്ട് പോരാട്ടങ്ങളില്‍ ദ്യോക്കോവിച്, ബെറിഡിക് എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ദ്യോക്കോവിച് കടുത്ത പോരാട്ടത്തില്‍ ബാറ്റിസ്റ്റ അഗറ്റിനെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 3-6, 6-4, 6-1, 7-5. കഴിഞ്ഞ ദിവസം ഇരുവരും ഓരോ സെറ്റ് സ്വന്തമാക്കി നില്‍ക്കെയാണ് മഴ കളിമുടക്കിയത്. അതേസമയം ബെറിഡിക് ഏകപക്ഷീയമായ മത്സരത്തില്‍ ഫെററെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 3-6, 5-7, 3-6.വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് അനായാസ മത്സരത്തില്‍ സ്വിറ്റോലിനയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 6-1, 6-1. എന്നാല്‍ സഹോദരി വീനസിന് അടിതെറ്റി. ബാസിന്‍സ്‌കി 2-6, 4-6 എന്ന സ്‌കോറിനാണ് വീനസിനെ പരാജയപ്പെടുത്തിയത്.
മറ്റു മത്സരങ്ങളില്‍ ബെര്‍ട്ടന്‍സ്, പുത്‌നിസ്‌തേവ എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ഫ്‌ളോറിന്‍ മെര്‍ജിയ-രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍ തോറ്റു. ഡോഡിജ്-മെലോ സഖ്യത്തോടാണ് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 6-4, 6-4. മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഡോഡിജ് സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു. കോര്‍ണെറ്റ്-എയ്‌സെറിക് സഖ്യത്തൊണ് വീഴ്ത്തിയത്. സ്‌കോര്‍ 7-6, 4-6, 8-10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."