ബത്തേരി നഗരസഭയുടെ വികസന പദ്ധതി രേഖ
സുല്‍ത്താന്‍ ബത്തേരി: സമഗ്രകാര്‍ഷിക പുരോഗതി ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന സുസ്ഥിരം മാതൃകാ പദ്ധതിയടക്കമുള്ളവയുമായാണ് ബത്തേരി നഗരസഭയുടെ 2018-19ലെ വികസന സെമിനാര്‍. 18 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി.
ഭവന നിര്‍മാണ പദ്ധതിക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്്. വരുന്ന വര്‍ഷത്തില്‍ 919 വീടകള്‍ നിര്‍മിച്ചുനല്‍കും. വിദ്യാഭ്യാസം, ആരോഗ്യം, നെല്‍കൃഷി, ക്ഷീരമേഖല എന്നിവക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി മാതൃക പദ്ധതിയായി തിരുനെല്ലി ആദിവാസി കോളനിയില്‍ 12 ലക്ഷം രൂപ മുടക്കി സുസ്ഥിരം പദ്ധതി നടപ്പിലാക്കും.
ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ സമ്പൂര്‍ണ സ്മാര്‍ട് ക്ലാസ് , രാജീവ് ഗാന്ധി മിനിബൈപ്പാസ് പൂര്‍ത്തീകരണത്തിന് 40 ലക്ഷം രൂപ, ചുങ്കത്തെ മത്സ്യ മാംസ മാര്‍ക്കറ്റ് നവീകരണത്തിന് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് പദ്ധതി നീക്കിയിരിപ്പുകള്‍.
ടൗണ്‍ ഹാളില്‍ സെമിനാര്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു പദ്ധതി വിശദീകരിച്ചു. ആസൂത്രണ സമിതി വൈസ്് ചെയര്‍മാന്‍ തോമസ് തേവര പദ്ധതി പ്രകാശനം ചെയ്്തു. ഡെപ്യൂട്ടി ചെയര്‍പേഴസണ്‍ ജിഷാ ഷാജി, സ്ഥിരം സമിതി അധ്യക്ഷ്യന്മാരായ എല്‍സി പൗലോസ്്, വല്‍സ ജോസ്്, പി.കെ സുമതി, ബാബു അബ്ദുറഹിമാന്‍, കൗണ്‍സിലര്‍മാരായ എന്‍.എം വിജയന്‍, ഷബീര്‍ അഹമ്മദ്, എം.കെ സാബു, സോബിന്‍ വര്‍ഗ്ഗീസ്, ടി.കെ രമേശ്്്, ജയപ്രകാശ്, ടിന്റുരാജന്‍, ബിന്ദുസുധീര്‍ ബാബു, വി.കെ ബാബു, നഗരസഭ സെക്രട്ടറി എ. പ്രവീണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നീതുമനോജ്് സംസാരിച്ചു.
കടുത്ത വരള്‍ച്ചക്ക് തടയിടാന്‍ തടയണ നിര്‍മാണം
പുല്‍പ്പള്ളി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിന്റെ ഭാഗമായി കല്ലുവയല്‍ നവഭാവന വായനശാലയുടെയും വിനതാവേദിയുടെയും നേതൃത്വത്തില്‍ കതവക്കുന്ന് തോട്ടില്‍ ജൈവതടയണ നിര്‍മിച്ചു. പ്രദേശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയെന്നതാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. ബി ഗോപിനാഥന്‍ അധ്യക്ഷനായി. വിശ്വപ്പന്‍ മാസ്റ്റര്‍, കെ.എം രമേശന്‍, കെ.ആര്‍ ജയരാജ്, വാസു, ശരത് കുമാര്‍ നേതൃത്വം നല്‍കി.
കാട്ടിക്കുളം: ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ തടയണ നിര്‍മിച്ചു. എട്ടാം വാര്‍ഡ് അംഗം തങ്ക ആലത്തൂര്‍ തടയണ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
ചെമ്പകമൂലയില്‍ നിന്നും പാലപ്പുഴയുമായി ബന്ധപ്പെടുന്ന ചെറുതോട് മുതല്‍ അണക്കെട്ടുവരെയാണ് തടയണ നിര്‍മിച്ചത്. പ്രസിഡന്റ് സി.കെ സുനില്‍ കുമാര്‍, ഒമ്പതാം വാര്‍ഡ് അംഗം സിജിത്, കാട്ടിക്കുളം സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഗിരീഷ്, രഞ്ജിത്, ഇസ്മായില്‍, ശ്രീജില്‍, പുഷ്പജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."