HOME
DETAILS

ആയുസില്ലാതെ സര്‍ക്കാര്‍ പദ്ധതിയിലെ ആടുകള്‍; ഗുണഭോക്താക്കള്‍ പ്രതിസന്ധിയില്‍

  
backup
March 12 2018 | 06:03 AM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


പന്തല്ലൂര്‍: തമിഴ്‌നാട് മൃഗ സംരക്ഷണ വകുപ്പ് സൗജന്യമായി നല്‍കിയ ആടുകള്‍ ചാകുന്നതായി പരാതി. തമിഴ്‌നാട് സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍, വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ എന്നിവര്‍ക്കാണ് സൗജന്യമായി ആടുകളെ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ ചേരങ്കോട് പഞ്ചായത്തിലെ 210 ഗുണഭോക്താക്കള്‍ക്കാണ് നാല് ആടുകളും കൂടു നിര്‍മാണത്തിനായി രണ്ടായിരം രൂപയും നല്‍കിയത്. തമിഴ്‌നാട്ടിലെ അണ്ണൂര്‍, അവിനാശി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ആടുകളെ എത്തിച്ചത്. എന്നാല്‍ ഉഷ്ണമേഖല പ്രദേശങ്ങളില്‍ നിന്നെത്തിച്ച ആടുകള്‍ നീലഗിരിയിലെ തണുത്ത കാലാവസ്ഥയില്‍ അതിജീവനം സാധ്യമാകാതെയാണ് ചാകുന്നതെന്നാണ് പരാതി. ചേരങ്കോട് പഞ്ചായത്തിലെ ചന്തനമാക്കുന്ന് സ്വദേശികളായ ജ്യോതി, കൃഷ്ണ വേണി, ജയലക്ഷ്മി, കണ്ണന്‍വയല്‍ സ്വദേശി കന്തയ്യ എന്നിവരുടെ ഓരോ ആടുകളും പത്മാവതിയുടെ രണ്ട് ആടുകളുമാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആടുകള്‍ ചത്ത് തുടങ്ങിയതോടെ ഗുണഭോക്താക്കള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago