HOME
DETAILS
MAL
മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് 'പൊതു ഇടങ്ങളും ഇടപെടലുകളും ശക്തിപ്പെടുത്തണം'
backup
March 12 2018 | 06:03 AM
സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് പൊതുവായ ഇടങ്ങളും ഇടപെടലുകളും ശക്തിപ്പെടുത്തണമെന്ന് കേരളാശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. മനോഹരന്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി പബ്ലിക് ലൈബ്രറി ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച അബ്ദുല്ലക്കുട്ടി ഒന്‍പതാമത് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയും ചരിത്രത്തെ പുറകോട്ടു നടത്തുകയും ചെയ്യുന്ന ആശയവാദത്തെ ജനകീയ ഇടപെടലുകള്‍കൊണ്ടും പുരോഗമന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ.കെ. ബാലഗോപാലന്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ.വി മത്തായി, ടി.പി സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."