മാത്തൂര്‍ വയലില്‍ തീപിടിത്തം
പനമരം: പനമരം നടവയല്‍ റോഡില്‍ മാത്തൂര്‍ വയലില്‍ തീ പിടിത്തം. മാത്തൂര്‍ വയലില്‍ പനമരം പുഴയ്ക്കും റോഡിന് ഇടയിലുള്ള ഭാഗത്തുമാണ് ഇന്നലെ വൈകിട്ട് തീ പിടിച്ചത്. ഈ ഭാഗത്ത് നിരവധി കുടിലുകള്‍ ഉണ്ടെങ്കിലും ആ ഭാഗത്തേക്ക് തീ പടരാത്തത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. മാത്തൂര്‍ വയലില്‍ നെല്ലിയമ്പം റോഡ് മുതല്‍ പരിയാരം കവല വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശത്തും പൊന്തക്കാടുകള്‍ വളര്‍ന്നിരിക്കുകയാണ്.
ഇതില്‍ ഒരു ഭാഗമാണ് കത്തിനശിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ഇവിടെ തീപിടിത്തമുണ്ടായിരുന്നു. അന്ന് നാട്ടുകാരുടെ പരിശ്രമത്തില്‍ തീ അണയ്ക്കുകയായിരുന്നു. റോഡില്‍ വലിയ വിധത്തില്‍ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത് വെട്ടിമാറ്റിയിരുന്നെങ്കില്‍ ഇടക്കിടെ ഉണ്ടാകുന്ന തീ പിടിത്തം തടയാമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അത്തരത്തിലുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും വാഹന യാത്രക്കാര്‍ ഉപേക്ഷിക്കുന്ന പുകയില കുറ്റികളാണ് തീപിടിത്തത്തിന് കാരണമെന്നതാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."