പോളിയോ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോളിയോ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി.
മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ജില്ലാ തല ഉദ്ഘാടനം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ജയേഷ് അധ്യക്ഷനായി. സംസ്ഥാന നിരീക്ഷകന്‍ ഡോ. അമല്‍ ഫെറ്റല്‍ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ശോഭരാജന്‍ സംസാരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ചന്ദ്രമോഹനന്‍ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ. ഇബ്‌റാഹീം നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സന്തോഷ്, ഡോ. കെ.എസ് അജയന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ജാഫര്‍, മലേറിയ ഓഫിസര്‍ രാഘവന്‍, സി.സി ബാലന്‍ സംബന്ധിച്ചു.
ജില്ലയില്‍ ആകെ 959 ബൂത്തുകളിലായി 48368 കുട്ടികള്‍ക്ക് ഇന്നലെ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി.
ഇന്നലെ തുള്ളിമരുന്ന് സ്വീകരിക്കാത്ത കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തി തുള്ളിമരുന്ന് നല്‍കുന്നതാണന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."