വേനല്‍ ചൂടില്‍ തളിരണിഞ്ഞ് വഴിയോര കച്ചവടങ്ങള്‍
മീനങ്ങാടി: പുറത്തിറങ്ങാന്‍ കഴിയാത്ത വിധമുള്ള വേനല്‍ ചൂടില്‍ ആശ്വാസമായി വഴിയോര കച്ചവടങ്ങള്‍. വഴി യാത്രക്കാരുടെ ദാഹമകറ്റാന്‍ ദേശീയ പാതയോരത്തില്‍ തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, മോരും വെള്ളം, കരിമ്പ് ജ്യൂസ്, കരിക്കിന്‍ വെള്ളം തുടങ്ങിയ ദാഹശമനികളും പഴവര്‍ഗങ്ങളുമായി വഴിയോര കച്ചവടം സജീവമാണ്.
15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജല സമൃദ്ധമായ വയനാടിന്റെ പച്ചപ്പണിഞ്ഞ വഴിയോരങ്ങള്‍ മനസിനും ശരീരത്തിനും കുളിര്‍മ നല്‍കിയിരുന്നുവെങ്കില്‍ ഇന്ന് കഥ മാറി. നിരുറവകള്‍ വറ്റി വരള്‍ച്ചയെ മുന്നില്‍ കാണുന്ന ജില്ലയില്‍ കുടിവെള്ളത്തിനും പണം നല്‍കേണ്ട അവസ്ഥയാണുള്ളത്.
ഈ സാഹചര്യമാണ് വഴിയോര കച്ചവടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്.
ആവശ്യക്കാര്‍ കൂടുതലുള്ള വത്തക്ക ജ്യൂസ്,സര്‍ബത്ത്,മോരും വെള്ളം എന്നിവ ഗ്ലാസൊന്നിന് പത്തുരൂപയാണ് ഈടാക്കുന്നത്. വേനല്‍ കനത്തതോടെ പഴവര്‍ഗങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. ഓരോ ഇനത്തിലും 40- 50 രൂപയുടെ വര്‍ധനവാണുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."