HOME
DETAILS
MAL
കേരളത്തിലെ വനമേഖലകളില്‍ ട്രക്കിങ്ങിന് താല്‍ക്കാലിക നിരോധനം ഏര്‍പെടുത്തി
backup
March 12 2018 | 06:03 AM
തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ്ങിന് താല്‍ക്കാലിക നിരോധനം ഏര്‍പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ് അറിയിച്ചു.
വേനലായതിനാല്‍ കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം.
ഞായറാഴ്ച തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ തീപിടിത്തത്തില്‍ പന്ത്രണ്ടു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."