കടമ്പൂരിന് നഷ്ടമായത് സൗമ്യമായ വ്യക്തിത്വത്തെ
കാടാച്ചിറ: കോണ്‍ഗ്രസ് നേതാവ് കണ്ടംചിറക്കല്‍ നാരായണന്റെ നിര്യാണത്തോടെ കടമ്പൂരിന് നഷ്ടമായത് കലാസാമൂഹിക സാംസ്കാരിക മേഖലയിലെ സൗമ്യവ്യക്തിത്വം. മിലിറ്ററി സേവനത്തിനിടയില്‍ നിരവധി അംഗീകാരങ്ങളും ലഭിച്ചു. സാഹിത്യമേഖലയിലും പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീട്ടില്‍ മികച്ച ഗ്രന്ഥശേഖരം ഉള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും മുന്‍പ് ദേശമിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മിലിറ്ററിയില്നിന്നു ലീവില്‍ നാട്ടിലെത്തിയാല്‍ സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു ഇദ്ദേഹം. കടമ്പൂരില്‍ കോണ്‍ഗ്രസിന്റെ കര്‍മധീരനായിരുന്ന പ്രവര്‍ത്തകന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു.
ചെറുപ്പം മുതല്‍ ദേശീയബോധം ശിരസേറ്റിയ സഹപ്രവര്‍ത്തകനാണ് വിടവാങ്ങിയതെന്ന് കെ. സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."