ഇംഗ്ലണ്ട് ആതിഥേയരാവും, ടൂര്‍ണമെന്റ് 2017 ജൂണ്‍ ഒന്നിന് ആരംഭിക്കും, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍
ഓവല്‍: അടുത്തവര്‍ഷം നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള മത്സരപ്പട്ടിക ഐ.സി.സി പ്രഖ്യാപിച്ചു. 2017 ജൂണ്‍ ഒന്നുമുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് മത്സരം നടക്കുക. ഇംഗ്ലണ്ടാണ് ടൂര്‍ണമെന്റിന് ആതിഥേയരാവുക.
ലണ്ടനിലെ ഓവലിലാണ് മത്സരപട്ടിക ഐ.സി.സി പുറത്തുവിട്ടത്. ലോക ക്രിക്കറ്റില്‍ പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നു എന്നതാണ് ടൂര്‍ണമെന്റിനെ ആവേശത്തിലാഴ്ത്തുന്നത്.
ബി ഗ്രൂപ്പില്‍ ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പമാണ് ഇന്ത്യയും പാകിസ്താനും. ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എ ഗ്രൂപ്പില്‍ ആസ്ത്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്.
15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. 2013ല്‍ നടന്ന ടൂര്‍ണമെന്റ് അവസാനത്തേതാണെന്നും ഇനി ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പായിരിക്കും നടക്കുകയെന്നും ഐ.സി.സി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ 2014 ജനുവരിയില്‍ ഈ തീരുമാനം ഐ.സി.സിതന്നെ പിന്‍വലിക്കുകയായിരുന്നു.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ദീര്‍ഘകാല ആയുസുണ്ടാവില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നും മുതിര്‍ന്ന താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നുമാണ് ടൂര്‍ണമെന്റ് ഒഴിവാക്കിയത്.
ഇന്ത്യയാണ് നിലവിലെ കിരീട ജേതാക്കള്‍. 2015 സെപ്തംബര്‍ 30ന് ആദ്യ എട്ടുറാങ്കില് ഇടംപിടിച്ച ടീമുകളാണ് ടൂര്‍ണമെന്റിന് യോഗ്യത നേടിയത്.
ഇതുപ്രകാരം നിലവിലെ ടി20 ജേതാക്കളായ വെസ്റ്റിന്‍ഡീസ് ടൂര്‍ണമെന്റിന് യോഗ്യത നേടാനായില്ല.
പകരം ബംഗ്ലാദേശ് ടൂര്‍ണമെന്റിന് യോഗ്യത നേടി. 2006നുശേഷം ചാംപ്യന്‍സ് ട്രോഫിയിലേക്കുള്ള ബംഗ്ലാദേശിന്റെ തിരിച്ചുവരവ ്കൂടിയാണ് ഈ ടൂര്‍ണമെന്റ്. സപ്തംബര്‍ ഒന്നിന് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്പന ആരംഭിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കി. സെപ്തംബര്‍ 30ന് വില്പന അവസാനിക്കും. ബാക്കിവരുന്ന ടിക്കറ്റ് ഒക്ടോബറില്‍ വിറ്റഴിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."