സമകാലിക വിഷയങ്ങളെ തൊട്ടുണര്‍ത്തി 'മഷിപ്പൂവ് '
കണ്ണൂര്‍: സമകാലിക വിഷയങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒരുകൂട്ടം ചിത്രകാരന്മാര്‍ മോഹന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. സിറിയ, ദലിത് പീഡനം, മധു, മാതൃത്വം, ആര്‍ത്തവം, നഗരജീവിതം, സോഷ്യല്‍ മീഡിയ എന്നിങ്ങനെ സാധാരണക്കാരന്‍ ദൈനംദിന ജീവിതത്തില്‍ കണ്ടും കേട്ടും അനുഭവിച്ച വിവിധ വിഷയങ്ങള്‍ മനുഷ്യമനസുകളെ സ്പര്‍ശിക്കുന്ന ചിത്രങ്ങളായി അവതരിപ്പിക്കുകയാണ് ഇവിടെ.
വികാസ് കോവൂര്‍(ആര്‍ട്ടിസ്റ്റ്), വിജിന്‍ ഗോവിന്ദ് കുട്ടമത്ത്(എന്‍ജിനിയറിങ്), നിതീഷ് വാരം(ഡിസൈനര്‍), അജന്തത സരീഷ് കുറുവ ആര്‍ട്ടിസ്റ്റ്), വിമല്‍ പുതിയവളപ്പില്‍(കണ്‍സ്ട്രഷന്‍), റികേഷ് പുളിയൂല്‍(ടെക്‌നീഷന്‍) സുമപ്രമാനന്ദ്(വീട്ടമ്മ), ജ്യോതി ലക്ഷ്മി ചേമ്പേരി(വീട്ടമ്മ) തുടങ്ങിയ ഏഴു ചിത്രകാരന്മാര്‍ ചേര്‍ന്നാണ് മഷിപ്പൂവ് ചിത്രകലാ കൂട്ടായ്മയുടെ കീഴില്‍ ചിത്രപ്രദര്‍ശനം ഒരുക്കിയത്. കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നടത്തിയ ആദ്യ ചിത്ര പ്രദര്‍ശനത്തിലൂടെ കണ്ണൂരിന്റെ സാംസ്‌കാരിക മേഖലയില്‍ ചര്‍ച്ചയായ ഒട്ടേറെ ചിത്രങ്ങള്‍ ഇവര്‍ അവതരിപ്പിച്ചിരുന്നു. ആ വിജയത്തിന്റെ പിന്‍ബലത്തിലാണ് 'അസ്പൃശ്യന്‍' എന്ന പേരില്‍ കണ്ണൂര്‍ ഗവ. ടി.ടി.ഐയിലെ(മെന്‍) മോഹന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ രണ്ടാമത്തെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. അക്രിലിക്, ഓയില്‍ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കു പുറമേ ചെറുതും വലുതുമായ നിരവധി ചുമര്‍ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സന്ദര്‍ശന സമയം. പ്രദര്‍ശനം 14ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."