ജനമനസില്‍ ഇടം നേടി ഉണര്‍ത്തുജാഥ
പാനൂര്‍: മുസ്‌ലീംലീഗ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി പാനൂര്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഉണര്‍ത്ത് ജാഥകള്‍ നടത്തി.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലിക്കണ്ടിയില്‍ നടന്ന ഉണര്‍ത്തു ജാഥയ്ക്ക്
പൊട്ടങ്കണ്ടി അബ്ദുള്ള, സമീര്‍ പറമ്പത്ത്, എം.ഗഫൂര്‍, മുഹമ്മദ് പൂന്തോട്ടം, ഇസ്മയില്‍ മാസ്റ്റര്‍ ,എ.സി.ഇസ്മയില്‍ സി.കെ.മുഹമ്മദലി, കെ.എം.കെ.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: പാനൂര്‍ മേഖല ഉണര്‍ത്തു ജാഥ പാനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ചു. എന്‍ .കെ. സി ഉമ്മര്‍,കൊയപ്പള്ളി യൂസഫ് ഹാജി, കെ .നിസാര്‍, കെ .പി കാസിം, എം. മുഹമ്മദലി, കെ. വി. ഇസ്മായില്‍, പെരിക്കാലി ഉസ്മാന്‍, മാണിക്കോത്ത് ഹംസ, പി. പി ഖാലിദ്, കെ .പി .അമ്മദ്, മജീദ് പാത്തിപ്പാലം, ബഷീര്‍ കൊയത്തില്‍ നേതൃത്വം നല്‍കി.
ടൗണില്‍ നടന്ന സമാപന പൊതുയോഗം മണ്ഡലം ലീഗ് സെക്രട്ടറി പി .കെ .ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്. കൊയപ്പള്ളി യൂസഫ് അധ്യക്ഷനായി.പി. പി. എ. സലാം, എന്‍ .കെ. സി .ഉമ്മര്‍, എം. മുഹമ്മദലി, കെ .വി. ഉസ്മാന്‍ സംസാരിച്ചു.
കേളകം: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി അടക്കാത്തോട്ടില്‍ ഉണര്‍ത്തു ജാഥയും പൊതുയോഗവും നടത്തി. പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് അശ്‌റഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.യു ജമാല്‍ അധ്യക്ഷനായി. സി.എം യൂസുഫ്, ഷംസ് തൊമ്മിയുടെ പറമ്പില്‍, വി. എം അബ്ദുല്‍ ഖാദര്‍, പി. കെ ആഷിഖ്, കെ.എ ഷാഹുല്‍ പങ്കെടുത്തു.
മുഴക്കുന്ന് പഞ്ചായത്ത് ഉണര്‍ത്ത് ജാഥ എം.കെ മുഹമ്മദ് വിളക്കോട് ജാഥ ക്യാപ്റ്റന്‍ ഒമ്പാന്‍ ഹംസയ്ക്ക് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. നസീര്‍ നല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി .വി.രാജു, കെ.വി. റഷീദ് പ്രസംഗിച്ചു. ഒമ്പാന്‍ ഹംസ ,എം.കെ കുഞ്ഞാലി, പി.കെ .അഷ്‌റഫ് , പി.സി. ഷംനാസ് മാസ്റ്റര്‍, ടി.കെ മായിന്‍, ടി സക്കരിയ, അസ്ലം കാക്കയങ്ങാട്, പി.വി ഷുഹൈല്‍, ഷുഹൈല്‍ പൊയിലന്‍, പി കെ അബൂബക്കര്‍ , എ.കെ മുഹമ്മദ്.അബൂബക്കര്‍ പി എന്നിവര്‍ ഉണര്‍ത്തു ജാഥയക്ക് നേതൃത്വം നല്‍കി.
പേരട്ട :ഉളിക്കല്‍ പഞ്ചായത്ത് ഉണര്‍ത്തു ജാഥ പേരട്ടയില്‍ മുസ് ലിം ലീഗ് ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
സി.കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷനായി.
എ അഹമ്മദ് കുട്ടി ഹാജി, എം.അസീസ് ,പി.എറമു, പി.എല്‍ അഷ്‌റഫ് ,കബീര്‍ പള്ളിപ്പാത്ത് ,ഷരീഫ് തൊട്ടിപ്പാലം, കെ.ടി മുഹമ്മദലി, സി.പി മൂസ ,കെ.പി മജീദ്, ആര്‍.പി ഹുസൈന്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."