HOME
DETAILS
MAL
പോളിയോ മരുന്ന് വിതരണം ചെയ്തു
backup
March 12 2018 | 06:03 AM
ആലക്കോട്:പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പ്രോഗ്രാമിന്റെ ഭാഗമായി അഞ്ചുവയസില്‍ താഴെയുള്ള! കുട്ടികള്‍ക്ക് തുള്ളിമരുന്നു വിതരണം നടന്നു.
മലയോരത്തെ വിവിധ കേന്ദ്രങ്ങളില്പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കിയത്.സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, സാമൂഹ്യ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, ബസ് സ്റ്റേഷന്, എന്നിവിടങ്ങളിലും പ്രത്യേക ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു.
എല്ലാ ബൂത്തിലും രാവിലെ മുതല്‍ തന്നെ കുട്ടികളുമായി രക്ഷിതാക്കള്‍ എത്തിയിരുന്നു. രാജ്യത്ത് നിന്നും പോളിയോ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധിച്ചിരുന്നെങ്കിലും അയല്‍ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തുള്ളി മരുന്ന് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."