കൃഷിയിറക്കിയത് മൂന്ന് ഏക്കര്‍ തരിശ് പാടത്ത് പുഞ്ചവയലില്‍ പൊന്കതിര് വിളയിച്ച് വനിതാ കൂട്ടായ്മ
പഴയങ്ങാടി: തരിശ് പാടത്ത് വനിതാ കൂട്ടായ്മയില്‍ കൊയ്തെടുത്തത് നൂറ് മേനി.
തങ്ങളുടെഅധ്വാനത്തിന് മികച്ച വിളവ് ലഭിച്ചതിന്പുഞ്ചവയലിലെ അശ്വതി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദത്തിലാണ്.
കണ്ണപുരത്തെ പുഞ്ചവയലിലെ മൂന്ന് ഏക്കറോളം വരുന്ന തരിശ്പാടത്താണ് കുടുംബശ്രീയിലെ അഞ്ച് വനിതകള്‍ ചേര്‍ന്ന് നെല്‍കൃഷിയിറക്കിയത്.സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയും ഒപ്പം പഞ്ചായത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നകൃഷി ഓഫീസര്‍ ബേബി റീനയുടെ മാര്‍ഗനിര്‍ദേശം കൂടിയായപ്പോള്‍ മൂന്ന് ഏക്കറില്‍ വളയിട്ട കൈകള്കൊയ്തെടുത്തത് നൂറ് മേനി വിളവാണ്.
ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനെ വകവയ്ക്കാതെ പാടത്ത് കൊയ്ത്ത് നടത്തുമ്പോഴും വരും വര്‍ഷങ്ങളില്‍ നെല്‍കൃഷി തുടരുമെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകരായ എം.സൗമ്യ, പി സി. ചന്ദ്രിക' പി. രോഹിണി, എ.നിര്‍മ്മല, കെ.രതി എന്നിവര്പറയുന്നത്.
എന്നാല്കണ്ണപുരത്തെ പുഞ്ചവയല്‍, ചെമ്മര വയല്‍പ്രദേശം സമ്പൂര്‍ണ നെല്‍കൃഷി ഗ്രാമമാക്കി പ്രഖ്യാപിക്കാനുള്ള അന്തിമഘട്ടത്തിലാണെന്ന് കണ്ണപുരം പഞ്ചായത്ത് കൃഷി ഓഫിസര്‍ ബേബി റീന പറഞ്ഞു.
പുഞ്ചവയലില്‍ നടന്ന കൊയ്ത്ത് ഉത്സവം കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."