കൈത്തറി തൊഴിലാളികള്‍ക്ക് മുഴുവന്‍ ദിവസവും തൊഴില്‍ നല്‍കും: കോടിയേരി
കല്യാശേരി: കൈത്തറി തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവനും തൊഴില്‍ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കല്യാശ്ശേരി കൈത്തറി വ്യവസായ സഹകരണ സംഘത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈത്തറി തൊഴിലാളികള്‍ക്ക് സ്ഥിരവേതന സംവിധാനമൊരുക്കാന്‍ ശ്രമം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇ.പി ജയരാജന് എം.എല്‍.എ അധ്യക്ഷനായി. ആദ്യകാല മെമ്പര്‍മാരെ ടി.വി രാജേഷ് എം.എല്‍.എ ആദരിച്ചു. കെ.ടി അബ്ദുള്‍ മജീദ്, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന, ടി. ചന്ദ്രന്, ടി.ടി ബാലകൃഷ്ണന്, കെ.വി സന്തോഷ് കുമാര്‍ സംസാരിച്ചു. കുടുംബസംഗമം നാടന്‍കലാ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന് ഉദ്ഘാടനം ചെയ്തു. ഓര്‍മച്ചെപ്പ് എന്ന പേരില്‍ പഴയകാല മെമ്പര്‍മാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയും വിവിധ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."