HOME
DETAILS
MAL
പൂക്കോത്ത്നടയില്‍ കലാപരിപാടികള്‍ നടത്തുന്നതിന് പൊലിസിന്റെ വിലക്ക്
backup
March 12 2018 | 06:03 AM
തളിപ്പറമ്പ്: അക്രമസംഭവത്തെതുടര്ന്ന് തൃച്ചംബരം ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് പൂക്കോത്ത്നടയില്‍ കലാപരിപാടികള്‍ നടത്തുന്നതിന് പൊലിസിന്റെ വിലക്ക്. ഇതിനായി നല്കിയ അനുമതി പിന്‍വലിച്ച് പൊലിസ് ശ്രീകൃഷ്ണ സേവാസമിതിക്ക് കത്ത് നല്കി. ഉല്‍സവ ചടങ്ങുകളല്ലാതെ മറ്റ് പരിപാടികളൊന്നും ഇവിടെ നടത്താന്‍ അനുവദിക്കില്ലെന്ന് പൊലിസ് അറിയിച്ചു.
കലാപരിപാടികള്‍ക്കിടയില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നത് പരിഗണിച്ചാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."