HOME
DETAILS
MAL
നഗരത്തിലെ കൊലവിളി ബോര്‍ഡുകള്‍ നീക്കംചെയ്തു തുടങ്ങി
backup
March 12 2018 | 06:03 AM
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പലഭാഗങ്ങളിലും സ്ഥാപിച്ച കൊലവിളി ഫഌക്സ് ബോര്‍ഡുകള്‍ നീക്കംചെയ്തു തുടങ്ങി. ജില്ലാ പൊലിസ് മേധാവിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണിത്. ഇന്ന് വൈകുന്നേരം കലക്ടറേറ്റ് പരിസരത്തുനിന്ന് ഇത്തരം ബോര്‍ഡുകള്‍ നീക്കംചെയ്തു. വെട്ടേറ്റ് കൈയും കാലും അറ്റുതൂങ്ങിയതുള്പ്പെടെ ബീഭത്സവുമായ നിരവധി ചിത്രങ്ങള്‍ പതിച്ച മുഴുവന്‍ ഫഌക്സുകളും നീക്കം ചെയ്യാന്‍ ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം പൊലിസ് സ്റ്റേഷനുകളിലേക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം യു.ഡി.എഫ് അക്രമങ്ങളുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍ ഇനിയും സ്ഥാപിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."