അസംതൃപ്തരായ ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിന് ഊര്‍ജം നല്‍കില്ല: മന്ത്രി
കണ്ണൂര്‍: അസംതൃപ്തരായ ഉദ്യോഗസ്ഥവൃന്ദം ഭരണകൂടത്തിന് ഊര്‍ജം നല്കുകയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. കേരള പൊലിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്വിസിലുള്ളപ്പോഴും ശേഷവും സഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടുതരത്തില്‍ കാണേണ്ടതുണ്ട്. സര്‍വിസിലിരിക്കുമ്പോള്‍ സമൂഹത്തിന്റെ ചില വിലയിരുത്തലുകള്‍ പൊലിസ് പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച പൊലിസുകാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്ഷന് അനുവദിക്കുക, ഒമ്പതാം ശമ്പള കമ്മിഷന് പ്രകാരം അര്‍ഹരായ മുഴുവന്‍ വിരമിച്ചവര്‍ക്കും ട്രെയിനിങ് ആനുകൂല്യം അനുവദിക്കുക, ജില്ലാ പൊലിസ് ആസ്ഥാനത്ത് വിശ്രമകേന്ദ്രം അനുവദിക്കുക, സെന്‍ട്രല്‍ കാന്റീനിലെ ക്രമക്കേട് അന്വേഷിക്കുക, വിരമിച്ചവര്‍ക്ക് സൗജന്യ ചികിത്സക്ക് പദ്ധതി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനമുന്നയിച്ചു. കെ.പി.പി.എ പ്രസിഡന്റ് യു. ഭാസ്കരന് അധ്യക്ഷനായി.
ഡോ. പീയൂഷ് എം. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പൊലിസ് ആസ്ഥാനം ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.കെ സാഗുല്‍, കെ.വി കൃഷ്ണന്, പി. രമേശന്, കെ. രാജേഷ്, കെ.വി മുഹമ്മദ് അഷ്റഫ് സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ടി സെയ്ത് ഉദ്ഘാടനം ചെയ്തു. യു. ഭാസ്കരന് അധ്യക്ഷനായി. എന്‍. ചന്ദ്രന്, ഒ.വി ജനാര്ദനന്, പി. രവി, എ. സുമിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."