ശാസ്ത്രീയ യുഗത്തിനനുസരിച്ച് ജീവിക്കണം: മന്ത്രി ശൈലജ പള്‍സ് പോളിയോ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കണ്ണൂര്‍: വാക്‌സിനേഷനെതിരേ പ്രാകൃതമായ മനസുകളുടെ പ്രചാരണമാണ് നടക്കുന്നതെന്നും ശാസ്ത്രീയ യുഗത്തില്‍ അതിനനുസരിച്ച രീതിയില്‍ ജീവിക്കുകയാണ് വേണ്ടതെന്നും മന്ത്രി കെ.കെ ശൈലജ. പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
30 ദിവസം പ്രായമായ തന്റെ പേരക്കുട്ടി ഇഫയ ജഹനാരയ്ക്ക് തുള്ളിമരുന്ന് നല്‍കിയാണ് ആരോഗ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. വാക്‌സിനേഷന് എതിരായി നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരേ ആരോഗ്യ വകുപ്പ് നടത്തുന്ന കാംപയിനുകള്‍ ഫലം ചെയ്യുന്നതാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡോ. ആര്‍.എല്‍ സരിത, അഡ്വ. ഇന്ദിര പ്രേമാനന്ദ്, അഡ്വ. ലിഷ ദീപക്, ഡോ. കെ. സന്ദീപ്, ഡോ. കെ. നാരായണ നായ്ക്, ഡോ. പി.കെ സുരേഷ്, ടി. രാജകുമാര്‍, ഡോ. എം. രത്‌നേഷ്, ഡോ. ആര്‍. ശ്രീനാഥ്, പവിത്രന്‍ തൈക്കണ്ടി, ഡോ. എം.കെ അനില്‍കുമാര്‍, ഡോ. ഡി.കെ അജിത് സുഭാഷ് സംബന്ധിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 1,87,233 കുട്ടികളും ഇതരസംസ്ഥാനക്കാരുടെ 1157 കുട്ടികളും ഉണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍, സി.എച്ച്.സികള്‍, പി.എച്ച്.സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി 1898 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."