കേരളീയര്‍ കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാന്‍ തുടങ്ങി: മുഖ്യമന്ത്രി
കാഞ്ഞങ്ങാട്: നിരന്തരമായ ബോധവത്കരണത്തിന്റെ ഫലമായി കേരളീയര്‍ കാര്‍ഷിക മേഖലയെ തിരിച്ചു പിടിക്കാന്‍ തുടങ്ങിയെന്നും മണ്ണിനനുസരിച്ചുള്ള കൃഷി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നെല്ലുല്‍പാദനം മാത്രമല്ല, ആവശ്യമായ പച്ചക്കറികളും മറ്റു ധാന്യങ്ങളും നാം തന്നെ ഉല്‍പാദിപ്പിക്കുന്ന വിധത്തിലേക്ക് വളരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ വയനാട്ടു കുലവന്‍ തെയ്യം കെട്ടിന്റെ അന്നദാനത്തിനായി തരിശായി കിടന്ന 22 ഏക്കര്‍ സ്ഥലത്ത് വിളയിച്ചെടുത്ത നെല്ലിന്റെ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ഉത്സവത്തിനെണ്ടണ്ടത്തണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടുണ്ടണ്ടണ്ടണ്ടന്ന മൂന്നു ലക്ഷം പേര്‍ക്കുള്ള ഭക്ഷണമാണ് ഈ വിളവിലൂടെ ആഘോഷ കമ്മിറ്റി ഒരുക്കുന്നത്.
കാസര്‍കോട് സി.പി.സി.ആര്‍.ഐ പ്രതിനിധികള്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, ജില്ലാ കൃഷി ഓഫിസര്‍, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."