പി. കരുണാകരന്‍ എം.പിയുടെ മകള്‍ വിവാഹിതയായി
കാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പിയുടെയും ലൈല കരുണാകരന്റെയും മകള്‍ ദിയ കരുണാകരനും വയനാട് പനമരത്തെ ടി.പി ഉസ്മാന്‍-സഫിയ ദമ്പതികളുടെ മകന്‍ മര്‍സദ് സുഹൈലും തമ്മില്‍ വിവാഹിതരായി.
കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എം.എം മണി, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.എം നേതാക്കളായ പി. ജയരാജന്‍, എം.വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം, സതീഷ് ചന്ദ്രന്‍ , എം.വി ബാലകൃഷ്ണന്‍, എം.പിമാരായ പി.കെ ശ്രീമതി, എ. സമ്പത്ത്, എം.എല്‍.എമാരായ എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, ടി.വി രാജേഷ്, പി.കെ ബിജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദിന്‍, മെട്രോ മുഹമ്മദ് ഹാജി, എ. ഹമീദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."