മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന്
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ സ്പെഷ്യല്‍ റൂളിങ് വഴി പത്ത് ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന് ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം ദേശം പുറയാര്‍ ശാഖ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണ്.
എന്നിട്ടും സ്പെഷ്യല്‍ റൂള്‍ ഉണ്ടാക്കി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് കൈമാറി വളഞ്ഞ വഴിയിലൂടെ മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.യൂണിയന് സെക്രട്ടറി എ.എന്‍. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് കെ. വാസുദേവന്‍, യൂണിയന് വൈസ് പ്രസിഡന്റ് പി.ആര് നിര്മ്മാല്കുമാര്, മേഖല കണ്‍വീനര്‍ കെ.കെ. മോഹനന്, കൗണ്‍സിലര്‍മാരായ കെ. കുമാരന്, സജീവന് ഇടച്ചിറ, ശാഖ സെക്രട്ടറി കെ.യു. ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി. ദാസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."