കെടാമംഗലം ഗവ. എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം സമാപിച്ചു
പറവൂര്‍: പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും പൊതുസമൂഹവും സ്‌കൂളിന് സമര്‍പ്പിച്ച വിവിധ ഗുരു ദക്ഷിണകള്‍ ഏറ്റുവാങ്ങി കെടാമംഗലം ഗവ. എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം സമാപിച്ചു. സമാപന സമ്മേളനത്തില്‍ സ്‌കൂളിന്റെ അക്കാദമികവും കായികവുമായ മികവുകള്‍ വര്‍ധിപ്പിക്കാനുതകുന്ന ഉപകരണങ്ങളുടെയും കംപ്യുട്ടര്‍ ലാബ് നവീകരിക്കാനുള്ള സംവിധാനങ്ങളുടെയും ക്ലാസ് റൂം ലൈബ്രറിക്ക് വേണ്ടുന്ന അലമാരകളും പൂര്‍വ വിദ്യാര്‍ഥി അധ്യാപക ചുമതലക്കാരായ കൊച്ചുമാസ്റ്റര്‍ എം.ആര്‍ സൂരജ് എന്നിവരില്‍നിന്നും കെ.വി തോമസ് എം.പി ഏറ്റുവാങ്ങി. വി.ഡി സതീശന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, വൈസ് പ്രസിഡന്റ് കെ.കെ നാരായണന്‍, ജില്ലാ പഞ്ചായത്തംഗം ഹിമ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സീതാലക്ഷ്മി, നരസഭ കൗണ്‍സിലര്‍ സി.പി ജയന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഉഷ രാധാകൃഷ്ണന്‍, വി എസ് ശിവരാമന്‍, ഷീബ സൈലേഷ്, ഷീല മുരളി, എം.എസ് രതീഷ്, എസ്.എം.സി ചെയര്‍മാന്‍ എന്‍.ആര്‍ സുധാകരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.എ എബ്രാഹം, കെ.എന്‍ വിനോദ് എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികളും കെടാമംഗലത്തെ കലാകാരന്മാരായ ഗായകന്‍ അന്‍വിന്‍, നടന്‍ വിനോദ്, മിമിക്രി കലാകാരന്‍ സൈനന്‍, മജിക്ഷ്യന്‍ ശ്യാം ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും ശതാബ്ദി ആഘോഷത്തിന് പകിട്ടേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."