വൈജ്ഞാനിക സേവന മേഖലയില്‍ സജീവമാകാന്‍ യുവസമൂഹം പരിശ്രമിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍
മൂവാറ്റുപുഴ: പരസ്പരം സ്‌നേഹവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ പാതയിലൂടെ മുന്നേറുവാനും വൈജ്ഞാനിക സേവന മേഖലയില്‍ സജീവസാന്നിദ്ധ്യമാകുവാനും യുവസമൂഹം പരിശ്രമിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
രാജ്യത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം നിലനിര്‍ത്തുവാനും മാനവമൈത്രി വളര്‍ത്തുവാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണതയും വര്‍ഗ്ഗീയ ചേരിതിരിവും ഇല്ലാതാക്കുവാനും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുവാനും ഭരണകൂടങ്ങള്‍ ശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സുന്നി യുവജനസംഘം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 മുതല്‍ 25 വരെ പള്ളിച്ചിറങ്ങര കെന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.
മണ്ഡലം പ്രസിഡന്റ് ഷിഹാബുദ്ദീന്‍ അല്‍ അമാനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി അലി പായിപ്ര സ്വാഗതം ആശംസിച്ചു.
എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ ഇബ്രാഹിം ഹാജി, മദ്‌റസ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ സിയാദ് ചെമ്പറക്കി, എസ്.വൈ.എസ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി സൈനുദ്ദീന്‍ മാസ്റ്റര്‍, മുഖ്യ രക്ഷാധികാരി അഷറഫ് ലബ്ബാ ദാരിമി, സ്വാഗത സംഘം ചെയര്‍മാന്‍ വി.എസ് ജാബിര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ബി നാസര്‍, ഉമര്‍ ഫൈസി, ഷിഹാബുദ്ദീന്‍ ദാരിമി, മുസ്തഫ മൗലവി, അഷറഫ് മൗലവി, എസ് മുഹമ്മദ് കുഞ്ഞ് പൂക്കടശ്ശേരി, വി.ഇ നാസര്‍, അസീസ് മരങ്ങാട്ട്, പരീത് മുസലിയാര്‍, ടി.വൈ അഫ്‌സല്‍, സലിം, സിദ്ദീഖ് മുതിരക്കാലായില്‍, ബഷീര്‍ പൂത്തനാല്‍, കെ.കെ അബിനാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."