മഞ്ഞയില്‍പ്പാടത്ത് കുബോട്ടയിറക്കി കൊയ്ത്തുത്സവം കൗതുക കാഴചയായി
കോതമംഗലം: ഊഞ്ഞാപ്പാറയിലെ മഞ്ഞയില്‍പ്പാടത്ത് കുബോട്ടയിറക്കിയുള്ള കൊയ്ത്തുത്സവം കര്‍ഷകര്‍ക്ക് കൗതുക കാഴ്ച്ചയായി. കീരംപാറ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള പെരിയാര്‍ ഫാര്‍മേഴ്‌സ് ക്ലബിലെ കൃഷിക്കാര്‍ കോതമംഗലം ഊഞ്ഞാപ്പാറയിലെ മഞ്ഞയില്‍പ്പാടത്ത് കൊയ്ത്തുത്സവം നടത്തിയത്.
ഊഞ്ഞാപ്പാറയില്‍ ഏഴരയേക്കറില്‍ വ്യാപിച്ചു കിടക്കുന്ന മഞ്ഞയില്‍പ്പാടത്താണ് പെരിയാര്‍ ഫാര്‍മേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയിരുന്നത്. ക്ലബിലെ അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഭലമായിട്ടാണ് നൂറ് മേനി വിളവ് ലഭിച്ചത് .
പ്രായഭേദമന്യേ എല്ലാവരും ക്ലബിന്റെ ഭാഗമായിട്ടുണ്ട് ഇതില്‍ ഉദ്യോഗസ്ഥരും സാധാരണക്കാരും എല്ലാവരും കയ്യും മെയ്യും മറന്ന് പാടത്തിറങ്ങി. കൊയ്യാന്‍ ആളെ കിട്ടാത്ത സാഹചര്യത്തില്‍ യന്ത്രസഹായത്തോടെയുള്ള കൊയ്ത്തായിരുന്നു
കര്‍ഷകര്‍ നെല്ല് കൊയ്തിരുന്നയിടത്തേക്ക് ആധുനിക സംവിധാനമുള്ള കൊയ്ത്ത് യന്ത്രമായ കുബോട്ടയുടെ കടന്നുവരവ് കൊയ്തുത്സവം കൗതുകം കലര്‍ന്ന കര്‍ഷകോത്സവമായി മാറി. കുബോട്ടയുടെ ടാങ്കില്‍ 750 കിലോ നെല്ലാണ് കൊയ്ത് ശേഖരിക്കാന്‍ കഴിയുന്നത്.
വയലില്‍ വച്ച് തന്നെ വേര്‍തിരിച്ചെടുക്കപ്പെടുന്ന നെല്ല് ടാങ്കിന്റെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴി മറ്റൊരു വാഹനത്തിലേക്ക് പകര്‍ന്നാണ് സംഭരിക്കുന്നത്.വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും പ്രദേശവാസികളും കര്‍ഷകരും കുബോട്ടയുടെ കൊയ്ത് കാണാന്‍ എത്തിയിരുന്നു.
യന്ത്രസഹായത്തോടെയുള്ള കൊയ്ത്ത് കുട്ടികള്‍ക്ക് ഏറെ കൗതുകമായി. മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ് കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്തു.
മുന്‍ മന്ത്രി ടി.യു കുരുവിള അധ്യക്ഷത വഹിച്ചു. പ്രകൃതിക്ഷോഭം മൂലം രണ്ട് പ്രാവശ്യം ഞാറ് നശിച്ചുപോയെങ്കിലും നൂറ് മേനി വിളയിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ ഫാര്‍മേഴ്‌സ് ക്ലബ് ഭാരവാഹികളെ കടുത്തആഹ്ലാദത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."