എന്‍.എം.സി ബില്ലിനെതിരേ ബോധവല്‍ക്കരണവുമായി ഡോക്ടര്‍മാരുടെ സൈക്കിള്‍ റാലി
തിരൂര്‍: എന്‍.എം.സി ബില്ലിനെതിരായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരൂരില്‍ പൊതുജന പങ്കാളിത്തത്തോടെ ഡോക്ടര്‍മാരുടെ സൈക്കിള്‍ റാലി. ഞായറാഴ്ച രാവിലെ തിരൂര്‍ താഴെപ്പാലത്ത് നിന്ന് തുടങ്ങിയ സൈക്കിള്‍ റാലി നഗരസഭാ ചെയര്‍മാന്‍ അഡ്വ: എസ് ഗിരീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഐ.എം.എ തിരൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ: ആശാ വാരിയര്‍, സെക്രട്ടറി ഡോ: കെ മുഹമ്മദ് അന്‍വര്‍, ട്രഷറര്‍ ഡോ: അബ്ദുല്‍നാസിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച സൈക്കിള്‍ റാലി തൃക്കണ്ടിയൂരിലെ ഐ.എം.എഭവനിലാണ് സമാപിച്ചത്. ജെ.സി.ഐ ലെജന്റ്‌സ് അംഗങ്ങളുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു റാലി. ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എ യും മെഡിക്കല്‍ വിദ്യാര്‍ഥി സംഘടനയായ എം എസ് എന്നും ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 25 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലി മാര്‍ച്ച് 25ന് ദില്ലിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."