'ഞങ്ങള്‍ക്കിഷ്ടം മഷിപ്പേന' പദ്ധതി
അരീക്കോട്: സ്‌കൂളിലെ പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെ ഓടക്കയം ഗവ.യു.പി സ്‌കൂളില്‍ 'ഞങ്ങള്‍ക്കിഷ്ടം മഷിപ്പേന' പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനകളെ പൂര്‍ണമായും ഒഴിവാക്കും. സ്‌കൂളിലെ ജലശ്രീ ക്ലബിന്റെ പ്രവര്‍ത്തനം നേരില്‍ കാണുന്നതിനായി ഇരുപതംഗ ലോക ബാങ്ക് പ്രതിനിധി സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്.
ലോക ബാങ്ക് പ്രതിനിധി ആര്‍.ആര്‍ മോഹനന്‍ തന്റെ കൈയിലെ പ്ലാസ്റ്റിക് പേന പ്രത്യേക ബോക്‌സില്‍ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ജലശ്രീ ക്ലബ് സമ്മാനമായി നല്‍കിയ മഷിപ്പേന കൊണ്ട് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം എഴുതി നല്‍കി.
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍, വാര്‍ഡ് അംഗം സുനിതാ മനോജ്, ലോകബാങ്ക് ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടര്‍ എം. പ്രേംലാല്‍, ജലനിധി ജില്ലാ കോഡിനേറ്റര്‍ കെ.ഹൈദറലി, പി.ടി.എ പ്രസിഡന്റ് കെ.ഹരിദാസ്, എച്ച്.എം കെ.പി തോമസ്, കെ.ആര്‍ ലൈജു, എന്‍.സുബ്രഹ്മണ്യന്‍, പി.എന്‍ അജയന്‍, സുമലാല്‍, കെ.പി റജി, വി.കെ റഈസ, ഷൈന്‍ പി.ജോസ്, എം.നസ്‌നീന്‍, സുനിജ ജിറ്റോസ്, ദീപ ഉന്‍മേഷ്, ശില്‍പ്പ ധനീഷ്, എന്‍. പ്രസന്ന, ബി.ആര്‍ ബബിത തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."