HOME
DETAILS
MAL
മലയോരത്ത് പള്‍സ് പോളിയോ വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ്
backup
March 12 2018 | 07:03 AM
നിലമ്പൂര്‍: മലയോര മേഖലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 75ശതമാനം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ ഇന്നലെ 20435 കുട്ടികള്‍ക്ക് മരുന്ന് നല്കി. റെയില്‍വേ സ്റ്റേഷനുകള്‍, പൊതു സ്ഥലങ്ങള്‍, പി.എച്ച്.സികള്‍, ആരോഗ്യ സബ് സെന്ററുകള്‍, ആദിവാസി കോളനികള്‍, ബസ്സ്റ്റാന്‍ഡുകള്‍, അങ്കണവാടികള്‍ തുടങ്ങി 300ലേറെ കേന്ദ്രങ്ങളിലാണ് ആശാ വളണ്ടിയര്‍മാരുടേയും പൊതു പ്രവര്‍ത്തകരുടേയും സഹകരണത്തോടെ അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം ചെയ്തത്. ഇന്നും നാളെയും വീടുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."