HOME
DETAILS
MAL
കരുളായിയില്‍ 1,896 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
backup
March 12 2018 | 07:03 AM
കരുളായി: പള്‍സ് പോളിയോ വാക്സിനേഷന്റെ കരുളായി പഞ്ചായത്തുതല ഉദ്ഘാടനം ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കി കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രസിഡണ്ടന്റ് വി. അസൈനാര്‍ നിര്‍വഹിച്ചു. തുള്ളി മരുന്നു വിതരണ പരിപാടിയില്‍ പഞ്ചായത്തിലെ 26 ബൂത്തുകളിലായി 1896 കുട്ടികള്‍ക്ക് വാക്സിന് നല്കി.
കരുളായി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. റിയാസ് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സുനില്‍കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ.പി രാജലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. ഇന്ദുലാല്‍, സുരേഷ് കെ കമ്മത്ത്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ജോളമ്മ ചാക്കോ, എ. മീനു, കെ.പി സിന്ധു, കെ. വീണ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."