HOME
DETAILS
MAL
ഉണ്ണത്ത് കോളനി റോഡ് ഉദ്ഘടനം ചെയ്തു
backup
March 12 2018 | 07:03 AM
പെരിന്തല്‍മണ്ണ: നഗരസഭയിലെ പതിനേഴാം വാര്‍ഡില്‍ ഇരുപത്തിയഞ്ചോളം എസ്.സി കുടുംബങ്ങള്‍ താമസിക്കുന്ന ഉണ്ണത്ത് കോളനിയിലേക്ക് റോഡ് യാഥാര്‍ഥ്യമായി. റോഡിനായുള്ള കോളനിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 500 മീറ്റര്‍ നീളത്തിലുള്ള റോഡ് 14 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.വന്ദന അധ്യക്ഷയായി. കെ. സുന്ദരന്‍, സി. പത്മനാഭന്, കെ. സുബ്രമണ്യന്‍, പി. ഷൗക്കത്തലി, പി. കുഞ്ഞാലന്‍, ശ്രീനാഥ്, സുമതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."