ഹൈടെക് വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: രമേശ് ചെന്നിത്തല
വള്ളുവമ്പ്രം: ഹൈടെക് വിദ്യാഭ്യാസം കാലത്തിനു ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആധുനിക കാലഘട്ടത്തില്‍ അതിജീവനത്തിന് സാങ്കേതിക വിദ്യയിലധിഷ്ടിതമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കണം.
സമൂഹത്തില്‍ താഴെ തട്ടിലുള്ള കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണം അനിവാര്യമാണ്.
പൂക്കോട്ടൂര്‍ ഓള്‍ഡ് ജി.എല്‍.പി സ്‌കൂളിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ച എജ്യൂറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി.
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതും പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചതും ഉള്‍പ്പെടെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് എജ്യൂറ്റോറിയം നിര്‍മിച്ചത്. പൂര്‍ണമായും ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, സ്മാര്‍ട്ട് റൂം, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് എന്നിവയടങ്ങിയ വിദ്യാഭ്യാസ കെട്ടിട സമുച്ചയമാണ് എജ്യൂറ്റോറിയം.
പൂക്കോട്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് സ്‌കൂളിന് വേണ്ടി നിര്‍മിക്കുന്ന ഗേറ്റിന്റെ രൂപരേഖ ടി.വി ഇബ്രാഹിം എം.എല്‍.എ കെ.പി ഉണ്ണീതുഹാജി നല്‍കി പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ ടീച്ചര്‍, വൈസ് പ്രസിഡന്റ് കെ. മന്‍സൂര്‍ കുഞ്ഞിപ്പു, അഡ്വ. കാരാട്ട് അബ്ദുറഹ്മാന്‍, പി.എ സലാം, പി. ആയിഷ, വി. യൂസുഫ് ഹാജി, വി.കെ മുഹമ്മദ്, എം. ഷാഹിന, പി. നഫീസ, എം. മുസ്തഫ വല്യാപ്പു, കുന്നത്ത് ഹംസ, എം. സഫിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരായ പി. ഹുസൈന്‍, കെ. മുഹമ്മദ് ഇക്ബാല്‍, ബി.പി.ഒ ടോമി മാത്യു, പി.കെ ഉമ്മര്‍, എം. സത്യന്‍, എം. മുഹമ്മദ് മാസ്റ്റര്‍, ഇല്ലിക്കല്‍ നാരായണന്‍, വി.പി സലിം, എം. മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."