ജില്ലയിലെ പി.എസ്.സി നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം: എസ്.ഇ.യു
മലപ്പുറം: ജില്ലയില്‍ എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെയുള്ള പി.എസ്.സി നിയമനങ്ങള്‍ ഉടന്‍ നടത്താന്‍ നടപടിയുണ്ടാകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതരജില്ലകളെയും മുന്‍കാലങ്ങളെയും അപേക്ഷിച്ച് ജില്ലയിലെ നിയമനങ്ങളിലുണ്ടായ ക്രമാതീതമായ കുറവ് സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ ആശങ്ക പരിഹരിക്കണം. ഒഴിവുകള്‍ സമയബന്ധിതമായി പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പ്രമോഷനുകള്‍ നടപ്പിലാക്കി സാമ്പത്തിക വര്‍ഷാവസാനം ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ ബഷീര്‍ അധ്യക്ഷനായി.
ആമിര്‍ കോഡൂര്‍, വി.പി സമീര്‍, മുഹമ്മദ് പുല്ലുപറമ്പന്‍, അലി കരുവാരക്കുണ്ട്, യു.പി അബ്ദുല്‍ വാഹിദ്, ഇ.സി നൂറുദ്ദീന്‍, കെ.കെ ഹംസ, മാട്ടി മുഹമ്മദ്, സി. ലക്ഷ്മണന്, എ.കെ ഷരീഫ്, സലീം ആലിക്കല്‍, മുനീര്‍ റഹ്മാന് വി.കെ, അഹമ്മദ് എന്‍.കെ അബ്ദുറഹിമാന് മുണ്ടോടന്‍, സാദിഖലി വെള്ളില,ടി.പി ശശികുമാര്‍, ഷാഹിദ് റഫീഖ്, ജലീല്‍ അച്ചിപ്പാറ, സി ചേക്കുട്ടി, അനില്‍ വള്ളിക്കുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."