എസ്.വൈ.എസ് ആമില തജ്ഹീസ് ക്യാംപുകള്‍ക്ക് തുടക്കം
മലപ്പുറം: സുന്നി യുവജന സംഘം ആമിലയുടെ തുടര്‍പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാമൂഹികം, സംസ്കരണം, വിദ്യാഭ്യാസം, പ്രസ്ഥാനികം എന്നീ നാല് മേഖലകളിലായി തിരിച്ച് പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനായി മണ്ഡലം തലത്തില്‍ തജ്ഹീസ് ആമില ക്യാംപുകള്‍ നടത്താന്‍ സുന്നി മഹലില്‍ ചേര്‍ന്ന ജില്ലാ കര്‍മസമിതി തീരുമാനിച്ചു. ജില്ലാ റഈസ് കെ.ടി മൊയ്തീന് ഫൈസി തുവ്വൂര്‍ അധ്യക്ഷനായി.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം മണ്ഡലം സംഗമം പൂക്കോട്ടൂര്‍ ടൗണ്‍ പള്ളിയില്‍ ഒ.പി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹസന് സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷനായി. തിരൂര്‍ മണ്ഡലം സംഗമം കാരത്തൂര് മര്‍കസില്‍ നടന്നു. ഹംസ റഹ്്മാനി കൊണ്ടിപറമ്പ് വിഷയാവതരണം നടത്തി.
നിലമ്പൂര്‍ മണ്ഡലം സംഗമം 13ന് ചന്തകുന്ന് മര്കസിലും കൊണ്ടോട്ടി മണ്ഡലം സംഗമം 16ന് വൈകീട്ട് നാലിന് ഖാസിയാരകത്തും മങ്കട മണ്ഡലം സംഗമം 17ന് രാമപുരം കോംപ്ലക്സിലും പൊന്നാനി മണ്ഡലം 25 ന് ചങ്ങരംകുളം ദാറുല്‍ ഇഹ്്സാന്‍ വാഫി കോളജിലും നടക്കും.
കര്‍മപദ്ധതി അംഗങ്ങളായ സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സി. അബ്ദുല്ല മൗലവി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാളാവ് സൈതലവി മുസ്്ലിയാര്‍ സംസാരിച്ചു.
വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അബ്ദുല്‍ അസീസ് ദാരിമി, പി.കെ ലത്തീഫ് ഫൈസി, കെ.പി മുഹമ്മദ് മുസ്്ലിയാര്‍ (മലപ്പുറം) അബ്ദുല്‍ മജീദ് ദാരിമി വളരാട്, ഇബ്റാഹീം ദാരിമി (മഞ്ചേരി), അബ്ദുല്‍ അസീസ് മുസ്ലിയാര് മൂത്തേടം (നിലമ്പൂര്‍), അശ്റഫ് മുസ്ലിയാര് (ഏറനാട്), ഫരീദ് റഹ്്മാനി കാളികാവ്(വണ്ടൂര്‍), ശമീര്‍ ഫൈസി ഒടമല (പെരിന്തല്‍മണ്ണ), കെ.കെ.സി.എം തങ്ങള്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, അബുട്ടി ഫൈസി തിരൂര്‍ക്കാട് (മങ്കട), മുഹമ്മദലി ദാരിമി കരേക്കാട്, കെ.വി ബീരാന് മാസ്റ്റര്‍, സിദ്ദീഖ് റഹ്മാനി (കോട്ടക്കല്‍), കെ.എന്‍.സി തങ്ങള്‍, അബ്ദുല്‍ കബീര്‍ ഫൈസി (താനൂര്‍), ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, സി.പി അബൂബക്കര്‍ (തിരൂര്‍), ഹുസൈന് ഫൈസി (തവനൂര്‍), റാഫി പെരുമുക്ക് (പൊന്നാനി), നാലകത്ത് കുഞ്ഞിപ്പോക്കര്, സലാം ഫൈസി (തിരൂരങ്ങാടി), കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സൈനുദ്ദീന്‍ ഫൈസി (വേങ്ങര), എ. അശ്റഫ് മുസ്ലിയാര്, മുസ്തഫ ദാരിമി വള്ളിക്കുന്ന്, കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ (വള്ളിക്കുന്ന്) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."