പോളിയോ തുള്ളിമരുന്ന് ആദ്യദിനം നല്‍കിയത് 61.82 ശതമാനം കുട്ടികള്‍ക്ക്
മലപ്പുറം: ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു തുടങ്ങിയ ആദ്യദിനം 61.82 ശതമാനം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യവകുപ്പ്. 2,64,481 കുട്ടികള്‍ക്കാണ് ആദ്യദിനത്തില്‍ വിതരണം ചെയ്തത്. ആകെ അഞ്ചു വയസിന് താഴെയുള്ള 4,40,799 കുട്ടികള്‍ക്കാണ് ജില്ലയില്‍ നല്‍കാനുള്ളത്. 3,817 ബൂത്തുകളാണ് ഇതിനായി പ്രവര്‍ത്തിച്ചത്.
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 79 ട്രാന്‍സിറ്റ് ബൂത്തുകളും 144 സഞ്ചരിക്കുന്ന ബൂത്തുകളും പ്രവര്‍ത്തിച്ചു. ബൂത്തുകളിലെത്താതിരുന്ന കുട്ടികള്‍ക്ക് ഇന്ന് മുതല്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കും. ഇതിനായി 4907 പേരെ സജ്ജരാക്കിയിട്ടുണ്ട്. നെടുങ്കയം ആദിവാസി കോളനിയില്‍ 100 ശതമാനം തുള്ളിമരുന്ന് വിതരണം ചെയ്തു.
ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലുള്ള 3,121 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി മൊബൈല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ എട്ട് മുതല്‍ അഞ്ചുവരെ ജില്ലയിലെ ബൂത്തുകളില്‍ തുള്ളി മരുന്ന് വിതരണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."