ത@ര്‍ ബോള്‍ട്ടിന്റെ കാവലില്‍ ഉള്‍വനത്തിലെ കുരുന്നുകള്‍ക്ക് പോളിയോ നല്‍കി
കരുളായി: പള്‍സ് പോളിയോയുടെ ഭാഗമായി കരുളായി ഉള്‍ക്കാട്ടിലെ ആദിവാസി കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന്‌നല്‍കി. കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ട@ക്കടവ്, മാഞ്ചീരി എന്നീ കോളനിയിലെ കുട്ടികള്‍ക്കാണ് വനത്തിനുള്ളിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ തുള്ളിമരുന്നു നല്‍കിയത്. വനാന്തരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യവും ഭീഷണിയും നില നില്‍ക്കുന്നതിനാല്‍ ത@ര്‍ ബോള്‍ട്ടിന്റെ അതീവ സുരക്ഷയിലായിരുന്നു തുള്ളിമരുന്ന് നല്‍കിയത്.
അളകളിലും, പുഴയോരത്തും കഴിയുന്നവരുടെ ആവാസ കേന്ദ്രത്തിലെത്തിയാണ് സംഘം പ്രതിരോധ തുള്ളിമരുന്ന് നല്‍കിയത്. പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴില്‍ വിവിധ കോളനികളിലായി 113 ആദിവാസി കുട്ടികളാണുള്ളത്. ഇതില്‍ മാഞ്ചീരി പ്രാക്തന ഗോത്രവര്‍ഗക്കാരായ 27 ആദിവാസികുട്ടികളുമു@ണ്ട്. മുണ്ട@ക്കടവ് കോളനിയിലും മാഞ്ചീരി കോളനിയിലും, നെടുങ്കയം കോളനിയിലും പ്രത്യേകം തയാറാക്കിയ ബൂത്തുകളിലൂടെയായിരുന്നു തുള്ളിമരുന്നു വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."