HOME
DETAILS
MAL
വനിതാവാരാഘോഷം: ശില്പശാല
backup
March 12 2018 | 07:03 AM
മലപ്പുറം: വനിതാ ശാക്തീകരണം സാധ്യമാകുന്നതിന് ശക്തമായ കുടുംബന്ധങ്ങള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു.വനിതാ വാരാഘോഷത്തോടനു ബന്ധിച്ച് സാമൂഹ്യനീതിവകുപ്പ് അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിംഗ സമത്വം സംബന്ധിച്ച ബാലപാഠങ്ങള്‍ കുട്ടികള്‍ വീടുകളില്‍നിന്നും മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ സി.ആര് ലത, ജയകുമാര്‍, ഷരീഫ്, ഷൂജ എന്നിവര്‍ സംസാരിച്ചു. വനിതകള്‍ക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെകുറിച്ച് കൃഷണമൂര്‍ത്തി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."