നടപ്പാത നിര്‍മാണം നിലച്ചു
തുറവൂര്‍: വളമംഗലം തെക്ക് അനന്തന് കരിയില്‍ ആരംഭിച്ച നടപ്പാത നിര്‍മാണം തര്‍ക്കത്തെ തുടര്‍ന്നു നിലച്ചു.
തുറവൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് നടപ്പാത പണി ആരംഭിച്ചത്.
എസ്റ്റിമേറ്റ് എടുക്കാത്ത സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമീപവാസിയായ ഒരാള്‍ കരാറുകാരനുമായി തര്‍ക്കമുണ്ടാക്കി. ജോലി ചെയ്യാന്‍ തടസമുണ്ടായപ്പോള്‍ സ്ത്രീ തൊഴിലാളികള്‍ ജോലി നിര്‍ത്തി പോകുകയായിരുന്നു. പിന്നീട് ചിലര്‍ രണ്ടിടങ്ങളിലായി വേലി കെട്ടി യാത്ര തടസപ്പെടുത്തി.
ഇതുമൂലം ഇവിടത്തെ താമസക്കാര്‍ക്ക് വാഹനങ്ങളൊന്നും കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 2015-ല്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തിയാണ് ഇവിടെ പൂഴി വിരിച്ച് നടപ്പാത പണിതത്. ഇപ്പോള്‍ കുണ്ടും കുഴിയുമായി കിടന്നതുകൊണ്ടാണ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.18 വീട്ടുകാരാണ് അനന്തന്കരിദ്വീപില് കഴിയുന്നത്. ചില വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നടപ്പാത നിര്‍മാണം തടസപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മറ്റൊരിടത്തു കൂടെ കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യം അംഗികരിക്കുകയില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് നടപ്പാതയുടെ പണി ഉടനെ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."