HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ സജീവം

  
backup
March 12 2018 | 07:03 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-3



തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാവുമെന്ന ധാരണയില്‍ മുന്നണികള്‍ ഒരു മാസം മുമ്പേ തന്നെ മുന്നൊരുക്കം തുടങ്ങിയിരുന്നു.
ബി.ജെ.പിയും സി.പി.എമ്മും നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. എന്നാല്‍ മുന്നണികള്‍ മൂന്നും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുവെങ്കിലും ഔദ്യോഗികമായി പ്രഖാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമേ ഒദ്യോഗികമായി സ്ഥാനാര്‍ഥികളെ മുന്നണികള്‍ പ്രഖ്യാപിക്കുകയുള്ളു.യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി.വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം വൈകി വന്ന അംഗീകരമായിട്ടാണ് എല്ലാവരും കാണുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി എക്‌സീക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. അഖില ഭാരതീയ അയ്യപ്പസേവാ സംഘം ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഇദ്ദേഹം ചെങ്ങന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ്. ചെങ്ങന്നൂര്‍ കാര്‍ഷികവികന ബാങ്കിന്റെ പ്രസിഡന്റുമാണ്.
കഴിഞ്ഞ കുറെ നാളുകളായുള്ള തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് വിജയകുമാറിന്റേത്. അന്തരിച്ച ലീഡര്‍ കെ.കരുണാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന ഇദ്ദേഹം 1986 ല്‍ മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുവാന്‍ ധാരണയായെങ്കിലും അവസാന നിമിഷം എന്‍.ഡി.പിക്ക് സീറ്റ് നല്‍കിയതിനാല്‍ ഒഴിവാകേണ്ടി വന്നു.
പിന്നീട് 1991-ല്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തമായി നില്‍ക്കേ അവസാന നിമിഷം അപ്രതീക്ഷിതമായി ശോഭനാജോര്‍ജ്ജിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. പിന്നീട് ശോഭനാജോര്‍ജ്ജ് രാജി വച്ച് ഡി.ഐ.സിയില്‍ ചേര്‍ന്ന ശേഷം വീണ്ടും സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ അതിലും മുന്‍ പന്തിയില്‍ ഡി.വിജയകുമാറിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ആ തവണയും ഭാഗ്യം തുണച്ചില്ല, പകരം പി.സി.വിഷ്ണുനാഥ് സ്ഥാനാര്‍ഥിയാകുകയായിരുന്നു. പല തവണ സ്ഥാനാര്‍ഥി പട്ടികയില്‍ കടന്ന് കൂടിയ ശേഷം തഴയപ്പെട്ട ഡി.വിജയകുമാറിന് വൈകിവന്ന അംഗികാരമാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥിത്വം. നിയമസഭയിലേക്ക് കന്നി അങ്കവും.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എസ്.എഫ്.ഐ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. എസ്.എഫ്.ഐ ചെങ്ങന്നൂര്‍ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് യുവജന പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനായി. സി.പി.എം ചെങ്ങന്നൂര്‍ താലൂക്ക് സെക്രട്ടറി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റിയംഗമായും പ്രവര്‍ത്തിക്കുന്നു. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് ഒഴികെയുള്ള മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കഴിഞ്ഞത് ഏറെ പ്രശംസക്ക് കാരണമായി.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റായിരിക്കെ നടത്തിയ മികവാര്‍ന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തില്‍ പി.സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടു.ഇപ്പോള്‍ നിയമസഭയിലേക്ക് രണ്ടാം അങ്കം. എന്‍.ഡി.എ മുന്നണിയുടെ സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് വീണ്ടും മത്സരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരത്തിലൂടെ മറ്റ് മുന്നണി സ്ഥാനാര്‍ഥികളെ ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചെങ്ങന്നൂര്‍ വെണ്‍ണിസ്വദേശിയായ ശ്രീധരന്‍ പിള്ള പന്തളം എന്‍.എസ്.എസ് കോളജിലെ പഠനത്തിന് ശേഷം കോഴിക്കോട് ലോ കോളജില്‍ നിന്ന് അഭിഭാഷക പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായികൊണ്ട് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വന്നു.
ബി.ജെ.പി ദേശീയ നിര്‍വാഹസമതിയംഗമായി പ്രവര്‍ത്തിക്കുന്നു. പ്രമാദമായ നിരവധി കേസുകള്‍ വാദിച്ച് ശ്രദ്ധനേടിയ പ്രഗത്ഭനായ അഭിഭാഷകന്‍, നിരൂപകന്‍, ഗ്രന്ഥരചയിതാവ്, സാഹിത്യകരാന്‍, പത്ര പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി വിശേഷണങ്ങളുടെ ഉടമയാണ് ശ്രീധരന്‍ പിള്ള.നിയമസഭയിലേക്കുള്ള രണ്ടാം അങ്കമാണ്. മുന്നണി സ്ഥാനാര്‍ഥികള്‍ കൂടാതെ ലോക്ദള്‍,എസ് യു.സി.ഐ,ജനപക്ഷം എന്നിവരുടെ സ്ഥാനാര്‍ഥികളും ചില സ്വതന്ത്രരും രംഗത്തുണ്ടാകും.
കേരളാകോണ്‍ഗ്രസ്(എം)നിലപാട് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. എന്തായാലും ഇനിയുള്ള ദിനങ്ങള്‍ ചെങ്ങന്നൂരില്‍ പോരാട്ടവീര്യം ശക്തമാകും.മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago